
ഈയിടെയായി സോഷ്യൽ മീഡിയയിൽ "ഡാർക്ക് ചോക്ലേറ്റ് ഫൈവ് ഇൻ ഡ്രീം കേക്കിനെക്കുറിച്ച്" വലിയ ചർച്ചയാണ്. ഞങ്ങൾ അത് ഒന്ന് കഴിച്ചു നോക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, കൂടാതെ മസ്കറ്റിൽ അതിന്റെ ലഭ്യതയ്ക്കായി തിരഞ്ഞു. ഭാഗ്യവശാൽ, ഈ ഡ്രീം കേക്ക് ലഭിക്കുന്ന ബീവീസ് ബേക്കറിയെക്കുറിച്ച് ഒരു ഫുഡ് വ്ലോഗ് ഞങ്ങൾ കാണാനിടയായി.

ബീവീസ് ബേക്കറി ഇതിനകം തന്നെ നമ്മുക്കിടയിൽ ഇടം നേടിയിരുന്നു. ഞങ്ങൾ മുമ്പ് അവരുടെ ഗാല ബ്രാഞ്ചിൽ നിന്ന് സ്വാദിഷ്ടമായ മുട്ട പഫ്‌സ് കഴിച്ചിരുന്നു,അപ്പോൾ തന്നെ ഞങ്ങൾ ഇവരുടെ മറ്റുള്ള വ്യത്യസ്തമായ ബേക്കറി ഐറ്റംസ് കഴിച്ചു നോക്കാൻ തീരുമാനിച്ചു.കൂടുതൽ തിരഞ്ഞപ്പോൾ വിവിധ തരത്തിലുള്ള പഫുകൾ, ഇവയിൽ തന്നെ ടേസ്റ്റി ജാക്ക് ഫ്രൂട്ട് പഫ്‌സ്, കേക്കുകൾ, മറ്റ് ബേക്കറി വിഭവങ്ങളുംവളരെ സ്വാദുഷ്ടമായി തോന്നി.

ഞങ്ങൾ ആവേശത്തോടെ വാദികബീറിൽ അവരുടെ പുതിയ ഔട്ട്ലെറ്റ് സന്ദർശിച്ചതിന് കാരണം അവരുടെ ചോക്ലേറ്റ്, മിൽക്ക് ഫ്ലേവറുകളിൽ ഡ്രീം കേക്ക് കഴിക്കാനായിരുന്നു. ഡാർക്ക് ചോക്ലേറ്റിന്റെ ടേസ്റ്റ് വളരെ നന്നായിരുന്നു.



നിങ്ങൾ മസ്‌കറ്റിൽ ആണെങ്കിൽ ബീവീസ് ബേക്കറിയിൽ സന്ദർശിച്ച് ഇവരുടെ ഗൃഹാതുരത്വം ഉണർത്തുന്ന സ്വാദിഷ്ടമായ പലഹാരങ്ങളും കേക്ക്ഉം രുചിച്ചില്ലെങ്കിൽ അത് ഒരു നഷ്ടമായിരിക്കും.
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക