
പിരമിഡുകളുടെയും ഫറോവകളുടെയും നാടായ ഈജിപ്ത് ഭക്ഷണങ്ങളുടെ വൈവിധ്യത്തിലും സമൃദ്ധമാണ്.

കോശരി, കൊശാരി എന്നൊക്കെ അറിയപ്പെടുന്ന വിഭവം ഈജിപ്തിലെ ഏറ്റവും ജനകീയ വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. അരി, മക്രോണി, ചിക്ക് പീസ്, തക്കാളി സോസ് എന്നിവയൊക്കെ ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം, poor mans dish അഥവാ പാവങ്ങളുടെ വിഭവം എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ കിച്ചടി ബ്രിട്ടീഷ്കാർ അവിടെ എത്തിയപ്പോൾ അത് കോശാരി ആയി രൂപാന്തരം പ്രാപിച്ചു എന്നും പറയുന്നു ചില രേഖകൾ.

എന്തായാലും ചരിത്രം തൽക്കാലം മാറ്റിവെച്ച്, അൽഖുവൈറിൽ പുതുതായി തുടങ്ങിയ B laban എന്ന കടയിൽ കോശരി ആണ് താരം എന്ന് അറിഞ്ഞപ്പോൾ എങ്കിൽ ഇതൊന്ന് try ചെയ്യാണല്ലോ എന്ന് ഉറപ്പിച്ചു.

ഒരു ദിവസം ഉച്ച ഭക്ഷണം egyptian തന്നെ ആക്കാം എന്ന് തീരുമാനിച്ചു blaban ലേക്ക് വച്ച് പിടിച്ചു. കുറെ ice cream കൾ നല്ല കളറിലും flavour ളും നിരത്തി വെച്ചത് കണ്ടപ്പോ മനസ്സ് അറിയാതെ കോശരിയിൽ നിന്ന് ice ക്രീമിലേക്ക് തെന്നി മാറാതിരിക്കാൻ അറിയാവുന്ന concentration techniques ഒക്കെ ഉപയോഗിച്ച് counter ൽ ഉള്ള ആൾക്ക് ഓർഡർ കൊടുത്തു. One koshari.... Do you need nuts എന്ന് മറുചോദ്യം. ഒട്ടും അമാന്തിക്കാതെ yes പറഞ്ഞപ്പോ bill തുക അല്പം കൂടി.

Bill കാണിച്ചപ്പോൾ അവിടെ ഉള്ള supplier നിരത്തി വെച്ച പത്രങ്ങളിൽ ഒന്ന് എടുത്ത്, നല്ല കൈവഴക്കത്തോടെ ഓരോ സാധനങ്ങൾ മുകളിലോട്ട് എറിഞ്ഞു പാത്രത്തിൽ കൃത്യമായി വീഴിച്ചു. ക്യാമറ സെൻസ് ഉള്ള ആളെന്ന് തോന്നിച്ചു. കാരണം ക്യാമറയ്ക്ക് കൃത്യമായി visuals കിട്ടാത്തക്ക വിധമാണ് അദ്ദേഹം ഓരോന്നും ഫിൽ ചെയ്തത്. അവസാനം മാങ്ങ വേണോ, nutella വേണോ എന്ന് ചോദിച്ചപ്പോ കൂടേ ഉള്ള ആശാൻ ഈയിടെ body conscious ആയത് കൊണ്ട് മാങ്ങ എന്ന് പറഞ്ഞു. എന്തായാലും സെമിയ, സമോസ ഇല, പാൽ, nuts, mango ഒക്കെ കൂടേ ചേർത്ത് കഴിച്ചപ്പോ ഒരു mixed ഫീലിംഗ്.

ഒരെണ്ണം നല്ല filling ആണ്. എന്തായാലും one time try. ബട്ട് ഇറങ്ങുമ്പോഴും മനസ്സിൽ ഒരു സംശയം ബാക്കി നിന്നത് ഇത് തന്നെ ആണോ ഈജിപ്തിലെ പാവങ്ങളുടെ ഭക്ഷണം എന്നറിയപ്പെടുന്ന കോശാരി? മാഫി മാലും എന്തായാലും b laban ലെ കോശാരി try ചെയ്ത് അഭിപ്രായം comment ചെയ്യൂൂ...
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക