
ഗോബ്രയിലെ Momo King ൽ വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയതാണ് momos കഴിക്കാനുള്ള സന്ദർശനങ്ങൾ. ഒരു കൊച്ചു restaurant. എന്നാൽ അകത്ത് വച്ചിരിക്കുന്ന അലങ്കാരലങ്ങളും മറ്റും കാണുമ്പോൾ ഒന്ന് ചെറുതായി നേപ്പാളിൽ എത്തിയ പ്രതീതി തോന്നും.

momos എന്ന ഈ കുഞ്ഞൻ വിഭവത്തിനകത്ത് ആയിര കണക്കിന് വര്ഷങ്ങളുടെ ചരിത്രമാണ് ഒളിഞ്ഞിരിക്കുന്നത്.ചൈനയിൽ ഏതാണ്ട് 1800 വർഷങ്ങൾക്ക് മൂൻപ് ജന്മമെടുത്ത momos ന്റെ ആദ്യ നാമം dimsim എന്നായിരുന്നു. രാജ്യങ്ങൾ സഞ്ചരിച്ചപ്പോ പേരും മാറി. mog mog എന്ന എന്ന വാക്കിൽ നിന്നാണത്രേ momos ഉണ്ടായത്. Newari വ്യാപരികൾ ടിബടറ്റിൽ നിന്ന് നേപ്പാളിലേക്ക് സഞ്ചാരിച്ചപ്പോൾ ഒപ്പം മോമോസും സഞ്ചരിച്ചു.

തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോ. ആദ്യകാലങ്ങളിൽ yak meat ആയിരുന്നു filling.

പിന്നീട് നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കും momos എത്തി. ഇന്ത്യയിൽ എത്തിയപ്പോൾ fried, tandoor, chocolate, chees, steamed അങ്ങനെ പല രൂപങ്ങൾ ആയി മോമോസിന്. പെട്ടെന്ന് എടുത്ത് കഴിച്ചു തീർക്കരുത്. പതുക്കെ soft ആയ മോമോസും അകത്തെ fillingsum ആസ്വദിച്ചു കഴിച്ചു നോക്കൂ. Snack ആയും, main food ആയും ഏത് നേരത്തും കഴിക്കാം.

ചിക്കൻ വേവിച്ച വെള്ളം കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് മോമസിനൊപ്പം നല്ല കോംമ്പോയാണ്. അത് ഞങ്ങൾക്ക് Momo king ൽ നിന്ന് തന്നു.

Momos ന്റെ കഥകൾ ഒക്കെ പറഞ്ഞു തന്നു കട ഉടമ.. Momo നേരിട്ട് ടിബറ്റിക്കോ നേപ്പാളിലോ പോയി കഴിച്ചിട്ടില്ല എങ്കിലും ഈ മോമൊസ് ഞങ്ങൾക്ക് പെരുത്ത് ഇഷ്ടായി.
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക