
ചായ lovers
ഏത് നേരത്തും ഏത് കാലാവസ്ഥയിലും ഒരു ചായ ആയാലോ എന്ന് കേൾക്കാൻ കൊതിക്കുന്നവരാണ് ഞങ്ങൾ!!അപ്പോഴാണ് സുഹൃത്ത് വഴി അൽ ഖുദിലെ ദം ചായ കിട്ടുന്ന തലശ്ശേരി ഹോട്ടലിനെ കുറിച്ച് അറിയുന്നത്.

വെള്ളിയാഴ്ച്ച രാവിലെ പ്രാതൽ അവിടന്ന് ആക്കാമെന്ന് തീരുമാനിക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.

Map ഇട്ട് സ്ഥലത്തെത്തി. Kenzmarket തൊട്ടടുത്തുള്ള landmark.
ഒരു കൊച്ചു കോഫി ഷോപ്പ്.
അകത്തും പുറത്തുമായി നാല് മേശകൾ ഇട്ടിട്ടുണ്ട്.

ആദ്യം തന്നെ ദം ചായ ഓർഡർ ചെയ്തു. പിന്നെ ദോശ സെറ്റ്, ഓംലറ്റ്,
അപ്പം മുട്ടക്കറി,ഇടിയപ്പം മുട്ടക്കറി.ആദ്യമായിട്ടാണ് വൈറൽ
ആയ ദം ചായ try ചെയ്യുന്നത്. അവസാന സിപ്പ് വരെ നല്ല ചൂടൻ
കടുപ്പമേറിയ ചായ. തേയിലയുടെ സത്ത് കട്ടിയുള്ള പാലിൽ
അലിഞ്ഞിറങ്ങിയിരിക്കുന്നു.നല്ല ഒരു breakfast,
ദം ചായ ഒപ്പം പോക്കറ്റ് friendly ആയ ബില്ലും
അവിടെഉള്ളവരുടെ നല്ല പെരുമാറ്റവുംകൂടി ആയപ്പോൾ
ഈ friday ബ്രേക്ഫാസ്റ് memorable ആയി.
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക