
വാരാന്ത്യങ്ങളിൽ try ചെയ്യാൻ പറ്റിയ ഒരടിപൊളി വിഭവം പരിചയപ്പെടാം.. ഒരു ബിരിയാണി... അതും മട്ടൻ ബിരിയാണി ആയാലോ.. ഹോ! പറയണ്ട.ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാൻ വെള്ളം നിറഞ്ഞു.

നമ്മുടെ C7 അൽ ക്വയറിൽ കിട്ടുന്ന മാപ്പിള ബിരിയാണി ആണ് നായകൻ. നല്ല ചൂട് ബിരിയാണി വാഴയിലയിലും പേപ്പറിലും പൊതിഞ്ഞു ഇങ്ങനെ മുന്നിൽ എത്തുമ്പോ അറിയാതെ നൊസ്റ്റു അടിച്ചു പോയി.

അത് തുറക്കുമ്പോ ഉള്ള മണം... ആഹാ... പറഞ്ഞറിയിക്കാൻ വയ്യ....ആ വാഴയിലയുടെയും അസ്സൽ നെയ്യിന്റെയുംമസാലയുടെയും ഒക്കെ കൂടി.....അനുഭവിച്ചു തന്നെ അറിയണം. കൂടാതെ മട്ടൻ ബിരിയാണി കൂടി ആകുമ്പോ.. ബാക്കി പറയണോ.

പൊതി തുറന്നപ്പോ രണ്ടു കോഴി മുട്ട.. സന്തോഷം കൊണ്ടെനിക്ക് വയ്യ.... പിന്നെയാ മനസ്സിൽ ആയത് അത് 1/2 മുട്ട ആയിരുന്നെന്നു. ശശി ആയി പോയി. എന്നാലും വേണ്ടില്ല,മ്മ്‌ടെ മട്ടൻ ബിരിയാണി ആ സലാടും അച്ചാറും പപ്പടവും കൂട്ടി കഴിച്ചപ്പോ... എന്റമ്മേ!!!പറയാൻ വയ്യ. എന്തൊരു ടേസ്റ്റ്....

ബിരിയാണിയുടെ കൂടെ ഞങ്ങൾ ഒരു best combo കണ്ടു പിടിച്ചു. ന്താന്നല്ലേ... സോഡാ വിത്ത് ഐസ്ക്രീം... നല്ല തണുത്ത ഐസ് ക്രീംമും അതിലേറെ തണുത്ത സോഡയും ചേർത്തുള്ള ഐസ്ക്രീം സോഡ കൂടി കഴിച്ചപ്പോ പറയാതെ വയ്യ മനസ്സും ശരീരവും തണുത്തു...

ബിരിയാണിക്ക് ഏറ്റവും നല്ല കോമ്പിനേഷൻ ഐസ്ക്രീം സോഡ അല്ലേന്നു ചിന്തിച്ചു പോകും. അത്രേം ടേസ്റ്റ്. നിങ്ങളും ഒന്ന് try ചെയ്യണേ എന്നിട്ടു കമന്റ്സ് അറിയിക്കണേ....
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക