
അലസമായ ഒരു വെള്ളിയാഴ്ച രാവിലെ...എഴുന്നേൽക്കാൻ തന്നെ മടി... അപ്പൊ പിന്നെ ഫുഡ് ഉണ്ടാക്കാൻ ചോദിക്കണോ? മടിയോ കാ മടി. എണീറ്റപ്പോൾ ലേറ്റായി. ചുമ്മാ മൊബൈലിൽ കുത്തി കിടന്നപ്പോ വിശക്കാൻ തുടങ്ങി. വിശപ്പിന് അവധി ബാധകമല്ലല്ലോ....ഒരു ആശ്വാസമായി talabat logo മിന്നി മറഞ്ഞു.

അപ്പോഴാണ് സൗത്ത് എക്സ്പ്രസ് എന്ന റെസ്റ്റോറൻറ് കണ്ണിലുടക്കിയത്. നോക്കിയപ്പോൾ അതിശയപ്പെട്ടു വളരെ വ്യത്യസ്തമായ വിവിധതരം ഐറ്റംസ് ഉണ്ടായിരുന്നു. ചിക്കൻ പൊറോട്ട ( അതും രാവിലെ ) പിന്നെ പ്രിയപ്പെട്ട നീർദോശയും ഓർഡർ ചെയ്തു. മംഗലാപുരക്കാരുടെ നീർദോശ ഇവിടെ സാധാരണ കിട്ടാറില്ല.

ഓർഡർ ചെയ്ത് അധികം കാത്തിരിക്കേണ്ടി വന്നില്ല. സാധനം എത്തി.നന്നായി ആസ്വദിച്ച് കഴിച്ചു. രാത്രിയായിട്ടും രാവിലെ കഴിച്ച ഭക്ഷണത്തിന്റെ രുചി നാവിൽ ഉണ്ടായിരുന്നു.

ഇത്രേം ടേസ്റ്റിൽ ഫുഡ് serve ചെയ്യുന്ന restaurant എവിടെ ആണെന്ന് അറിയണല്ലോ.പിറ്റേന്ന് തന്നെ ഗൂഗിൾ മാപ്പ് ഇട്ട് നേരെ വെച്ച് പിടിച്ചു.

മെനു കണ്ടു അത്ഭുതപ്പെട്ടുപോയി.ഇത്രയും ഐറ്റംസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാമുണ്ടെന്ന് പറഞ്ഞു.ഞങ്ങൾ ടിപ്പിക്കൽ മംഗലാപുരം വിഭവങ്ങൾ തന്നെ ഓർഡർ ചെയ്തു. ഗോളി ബാജിയും നല്ല തേങ്ങാ ചട്നിയും ആദ്യം ഓർഡർ ചെയ്തു. കടുവും വെളുത്തുള്ളിയും ഒക്കെ വറുത്തിട്ട് വേറെ തന്നെ ഒരു സ്പെഷ്യൽ ടേസ്റ്റ് ആയിരുന്നു. വെളുത്തുള്ളിയുടെ കുഞ്ഞു കുഞ്ഞു കഷ്ണങ്ങൾ കടിക്കാൻ കിട്ടുമ്പോൾ ഒരു വെറൈറ്റി ടേസ്റ്റ് തന്നെ.

അതിന്റെ കൂടെ ചിക്കൻ പൊറോട്ട,നീർദോശ വിത്ത് ചിക്കൻ ചുക്ക,പേപ്പർ മസാല ദോശ ഒക്കെ ഓർഡർ ചെയ്തു എല്ലാം ടിപ്പിക്കൽ മാഗ്ലൂരിയൻ ടേസ്റ്റിൽ ആയിരുന്നു.ട്രൈ ചെയ്യാത്തവർ ഒക്കെ ഒന്നു പോയി ട്രൈ ചെയ്യണം. അതുമാത്രമല്ല ഫാമിലിസിന് ഇരിക്കാൻ separate സ്പേസ് ഉണ്ട്.കൂടാതെ വിശാലമായ കാർ പാർക്കിംഗ് സൗകര്യവും. അപ്പോൾ എങ്ങനെയാ..... ടിപ്പിക്കൽ മാംഗ്ലൂരിയൻ ഡിഷ് കഴിക്കാൻ പോകുവല്ലേ സൗത്ത് എക്സ്പ്രസ്സിലോട്ട്.... പോയാ മാത്രം പോരാ കമൻസ് ഇടുകയും വേണം മറക്കല്ലേ.... ഗാലയിലെ സൗത്ത് എക്സ്പ്രസ് restaurant....
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക