
കഴിഞ്ഞവർഷം നവംബർ (2022) ഇരുപത്തിരണ്ട്നാണ്, ഒമാനിലെ കൊതിയൂറുന്ന രുചിക്കൂട്ടുകളുടെ ലോകത്തേക്ക് മലബാർ ഡെയ്‌സിന്റെ അടുക്കള വാതിലുകൾ മബേലയിൽ തുറന്നിട്ടത്.കേരളത്തിൽ എൺപതുകളുടെ തുടക്കം മുതൽ ഇന്നോളം സ്വാദ് എന്ന വാക്കിന്റെ പര്യായമായി മാറിയ കൊയിലാണ്ടിക്കാരൻ മുഹമ്മദാണ് ഇവിടെയും മലബാറിന്റെ ഡെയ്‌സിന്റെ അമരത്ത്.
കേരളത്തിന്റെ രുചി പാരമ്പര്യങ്ങൾ അറബ് സമൂഹവുമായി പങ്കിടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ആണ്, മലബാർ ഡെയ്‌സിന്റെ വ്യത്യസ്തമായ പ്രത്യേകതകൾക്ക് പ്രധാനമായ കാരണം.
.jpg)
വൃത്തിയുള്ള റെസ്റ്റോറെന്റ് അന്തരീക്ഷവും, ഹൃദ്യമായ പെരുമാറ്റവും, മലബാർ ഡേയ്സ് ജീവനക്കാരുടെ മാത്രം സഹവർത്തിത്വത്തിന്റെ നേർചിത്രങ്ങളാണ്. പേരിനും പെരുമക്കും വേറെന്ത് വേണം..!!
ഫ്രഷ് മത്സ്യമാംസങ്ങളും, സ്വന്തമായി ഉണ്ടാക്കുന്ന മസാലക്കൂട്ടുകളും തയ്യാറാക്കുന്നത് കച്ചവട താൽപര്യങ്ങൾ മാത്രം അല്ല, മറിച്ച് കലർപ്പില്ലാത്ത രുചിക്കൂട്ടുകളാണ്.
മൃദുവായ അപ്പവും മൊരിഞ്ഞ ദോശയും മുതൽ വ്യത്യസ്ത ബിരിയാണികളും കടൽ വിഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത് വർഷങ്ങളുടെ പാചക പാരമ്പര്യമാണ്..!!
നിങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാൻ 40 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ പാർട്ടി ഹാൾ നിങ്ങൾക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നു. ജന്മദിനമോ വാർഷികമോ ഏതെങ്കിലും പ്രത്യേക അവസരമോ ആകട്ടെ, നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങളുടെ ഭാഗമാകാനും മറക്കാനാവാത്ത ഓർമ്മകൾ സൃഷ്‌ടിക്കാനും ഞങ്ങൾ പരമാവധി ശ്രമിക്കും.
പ്രൗഡ്ഢമായ രണ്ട് സംസ്കാരങ്ങളെ ഭക്ഷണത്തിന്റെ ഭാഷയിലൂടെ സമന്വയിപ്പിക്കുകയെന്ന ആശയമാണ്, സമൃദ്ധവും സ്വാദിഷ്ടവുമായ സൽക്കാരത്തിലൂടെ മലബാർ ഡെയ്സ് ഉദ്ദേശിക്കുന്നതും കൈവരിക്കുന്നതും,
ഞങ്ങളോട് ഹലോ പറയൂ malabardays.om@gmail.com
ഞങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഞങ്ങളെ നന്നായി അറിയുക
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക