
കൈതി സിനിമയിൽ വർഷങ്ങൾക്കുശേഷം ജയിലിൽ നിന്നും വന്നിറങ്ങുന്ന നായകൻ ബിരിയാണിയുടെ മണം മൊത്തം വലിച്ചെടുത്ത് പിന്നീട് ബിരിയാണി കഴിക്കുന്ന സീനോട് കൂടെയാണ് കൈതി ബിരിയാണി ഫേമസ് ആവുന്നത്. ആ സീനില് ബിരിയാണി എടുക്കുന്ന ഒരു സ്റ്റീലിന്റെ ബക്കറ്റ് ഉണ്ട്.

മസ്കറ്റിൽ അൽഖൈവൈറിൽ ഒരു കടയില് കൈതി സോഡാ കിട്ടും എന്ന് പറഞ്ഞപ്പോൾ എന്താണ് സംഭവം എന്നായി. അവിടെ പ്രശ്നം ഇതുപോലെയുള്ള സ്റ്റീൽ ബക്കറ്റിലാണ് ഈ സോഡ കൊണ്ടുവരുന്നതെങ്കിൽ രണ്ടുപേർക്ക് കുടിച്ചു തീർക്കാൻ പറ്റില്ല.

എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് പറഞ്ഞു ഞങ്ങൾ പോയി ഒരു കൈതി സോഡാ ഓർഡർ ചെയ്തു.

അകത്തു മിക്സ്സിയിൽ എന്തൊക്കെയോ ബ്ലെൻഡ് ചെയ്യുന്ന ശബ്ദം ... ആകെ ജഗപൊക. പിന്നീട് കാണുന്നത് കടക്കാരൻ ഒരു വലിയ ബക്കറ്റില് ഡ്രിങ്കുമായി വരുന്നത് ആണ്.

കടയിൽ ഉണ്ടായിരുന്ന ഒരാളോട് ചോദിച്ചു ഷെയർ ചെയ്യാമോ എന്ന്. OK എന്ന് പുള്ളി പറഞ്ഞപ്പോ സന്തോഷം തോന്നി. ഇങ്ങനെയൊരു സംഭവം ഈ കടയിൽ ഉണ്ടെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും ഞങ്ങൾക്ക് സന്തോഷം തോന്നി. ഒരാൾക്കും കൂടെ കൈതി സോഡ രുചിക്കാമല്ലോ.

ഗ്രേപ്പ്,സോഡാ, ഇഞ്ചി, നന്നാറി ഇതൊക്കെ ചേർത്ത സോഡ. ഗ്യാസ് അധികം കയറി നിക്കാത്ത രീതിയിൽ ബ്ലെൻഡ് ചെയ്തെടുത്ത ഒരു കിടിലൻ ഡ്രിങ്ക്സ്. വലിയ ഒരു ഗ്ലാസ് നിറയെ കുടിച്ചിട്ടും ഒരുപാട് നിറഞ്ഞ ഫീൽ ഇല്ല. ബിരിയാണി ഒക്കെ കഴിച്ചു കഴിഞ്ഞാൽ പോയി കുടിയ്ക്കാൻ പറ്റിയ അസ്സൽ ഡ്രിങ്ക്.
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക