
മസ്കറ്റിൽ ഹൈദരാബാദി ബിരിയാണി എന്ന് പറയുമ്പോൾ ആദ്യം പറയുന്ന പേരാണ് ഗോബ്രയിലെ നിസാo ഹൈദരാബാദി റസ്റ്റോറൻറ്. ഈ വീക്കെൻഡിൽ ഞങ്ങൾ എന്തായാലും വർഷങ്ങളായി കേട്ടിട്ടുള്ള ഈ ബിരിയാണി ട്രൈ ചെയ്യാമെന്ന് കരുതി.

ഇത്തിരി ചരിത്രം പറയുകയാണെങ്കിൽ ബസ്മതി അരിയും ആട്ടിറച്ചിയും ഉപയോഗിച്ച് ഹൈദരാബാദിൽ നിന്ന് ഉത്ഭവിച്ച ഒരു പ്രത്യേകതരം ബിരിയാണി ആണിത്. 1630 ൽ മുഗളന്മാർ ഹൈദരാബാദ് കീഴടക്കുകയും നിസാമുകൾ ഭരിക്കുകയും ചെയ്തപ്പോൾ മുഗളായി പാചക പാരമ്പര്യങ്ങൾ പ്രാദേശിക പാരമ്പര്യമായി ചേർന്ന് ഹൈദരാബാദി പാചകരീതി സൃഷ്ടിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആദ്യത്തെ നിസാം, നിസാം -ഉള്‍-മുല്‍ക്ക്, അസഫ് ജാ ഒന്നാമന്റെ ഷെഫ് ആണ് ഹൈദരാബാദി ബിരിയാണിയുടെ പാചക രീതിക്ക് കാരണമായത് എന്ന് പ്രാദേശിക നാടോടി കഥകൾ പറയുന്നു.

ഞങ്ങൾ ഓർഡർ ചെയ്തത് അവരുടെ കയ്യൊപ്പ് പതിഞ്ഞ ഹൈദരാബാദി ചിക്കൻ ബിരിയാണിയും മട്ടൻ പുലാവും ആണ്.തികച്ചും വ്യത്യസ്തമായ ഏവർക്കും ഇഷ്ടപ്പെടുന്ന രുചിയാണ് നിസാമിലെ ഹൈദരാബാദി ബിരിയാണി. നമ്മുടെ തലശ്ശേരി ബിരിയാണി പോലെ ജീരകശാല അരി അല്ല ഹൈദരാബാദി ബിരിയാണിക്ക് ഉപയോഗിക്കുന്നത്.നല്ല സോഫ്റ്റും രുചിയേറിയതും ആയ ബസുമതി റൈസ് ആയിരുന്നു.ഹൈദരാബാദി ബിരിയാണി മസാലകൂട്ടിലെ പ്രധാനപ്പെട്ട ഒരു സുഗന്ധ വ്യഞ്ജനം ആണ് സാജീരകം. സാധാരണ ബിരിയാണി ഫ്ലേവറിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഒരുപക്ഷേ ഇത് തന്നെയാവും.ബിരിയാണിക്കൊപ്പം ചട്നിയും റായിത്തെയും പിന്നെ ബഖാരി ബേങ്കൻ എന്നറിയപ്പെടുന്ന വഴുതനങ്ങ കൊണ്ടുള്ള ഒരു വിഭവം കൂടി ഉണ്ടായിരുന്നു. വഴുതനങ്ങ ഗ്രേവി ഹൈദരാബാദ് ബിരിയാണിയുടെ ഒപ്പം വ്യത്യസ്തമായ ഒരു രുചി തന്നെയാണ്. മട്ടൻ പുലാവും മോശമല്ല പക്ഷേ കൂടുതൽ ഇഷ്ടപ്പെട്ടത് അവരുടെ ചിക്കൻ ബിരിയാണി തന്നെ.മട്ടൻ നല്ല സോഫ്റ്റ് ആയിരുന്നു.

പിന്നെ ഒരു കാര്യം തികച്ചും ശാന്തവും മികച്ചതുമായ ഒരു ഡൈനിങ് എക്സ്പീരിയൻസ് ആണ് നിങ്ങൾ ആലോചിക്കുന്നത് എങ്കിൽ തെറ്റി. ഇത് ഇത്തിരി തിരക്കേറിയ ഒരു ഏരിയ ആണ്. എന്നിരുന്നാലും നിസാമിലെ ഹൈദരാബാദ് ബിരിയാണി try ചെയ്യാതിരിക്കരുത്... കഴിച്ചതിനുശേഷം ഞങ്ങളെ അഭിപ്രായം അറിയിക്കുമല്ലോ.
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക