
നിങ്ങൾ ഒരു ഭക്ഷണപ്രിയനും പുതിയ പാചക രുചികൾ തേടി പോകുന്ന ആൾ ആണെങ്കിൽ , ഒമാനിലെ നോർത്ത് ഹെയിലിൽ ഉള്ള ആഫ്രിക്ക റെസ്റ്റോറന്റിലും കോഫിഷോപ്പ് എന്ന റെസ്റ്റോറെന്റ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. നോർത്ത് ഹെയിലിൽ റൌണ്ട് എബൗട്ടിന് സമീപം, കടൽ തീരത്തു നിന്ന് അധികം ദൂരത്തിൽ അല്ലാതെ ചെയ്യുന്ന ഈ റെസ്റ്റോറന്റ് രുചികരമായ സാൻസിബാരി ഭക്ഷണവിഭവങ്ങളുടെ ഒരു കൂടാരമാണ്.

അകത്തേക്ക് കടക്കുമ്പോൾ തന്നെ, ട്രേകളിൽ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്ന വായിൽ വെള്ളമൂറുന്ന വിഭവങ്ങളുടെ വിശാലമായ നിരതന്നെ ഉണ്ട്. കട്ട്ലൈറ്റുകളും ബീഫ് അല്ലെങ്കിൽ ചിക്കൻ സമോസകളും പോലുള്ള സ്നാക്സുകൾ മുതൽ മന്തി റൈസും പല രുചികളിലുള്ളതും നിറങ്ങളിലുമുള്ള കറികളും ഇവിടെ നിരത്തി വച്ചിട്ടുണ്ട്രു. ഇവിടെ ഭക്ഷണം ഓർഡർ ചെയ്യാൻ വളരെ എളുപ്പമാണ്. ഗ്ലാസിന് പിന്നിൽ നിന്ന് നിങ്ങൾ രുചിക്കാൻ ആഗ്രഹിക്കുന്ന വിഭവങ്ങൾ ചൂണ്ടിക്കാണിക്കുക. , ഓപ്ഷനുകൾ ഇഷ്ടംപോലെ ഉണ്ട്.

മുകളിൽ ഫാമിലി റൂമുകളും ലഭ്യമാണ് മുകളിൽ നിന്നും നമുക്ക് ഓർഡർ ചെയ്യാൻ സാധിക്കും. രണ്ട് ചിക്കൻ സമൂസയും ഒരു ബീഫ് ചീസ് കട്‌ലറ്റും ഓർഡർ ചെയ്ത ശേഷം ഞങ്ങൾ മുകളിലേക്ക് പോയി. മുകളിൽ നിന്നും നമ്മൾ മന്തി റൈസും ചിക്കൻ & മട്ടൺ ഷുവയും ഓർഡർ ചെയ്തു.

ഈ സ്ഥലത്തെ വേറിട്ടു നിർത്തുന്ന ഒരു കാര്യം സാൻസിബാരി ഭക്ഷണത്തിന്റെ കലർപ്പില്ലാത്ത രുചികൾ ആണ്. നിങ്ങൾ കേരള പാചകരുചികളും രീതിയും അറിയുന്നവരാണെങ്കിൽ, ഇവിടുത്തെ രുചികൾക്ക് വ്യത്യസ്തമായ ഒരു രീതിയാണെന്ന് ശ്രദ്ധിക്കപ്പെടും.

മസാലകളുടെ ഉപായോഗം കുറവാണ്, എന്നാൽ വളരെ സ്വാദിഷ്ടവുമാണ്. നമുക്ക് തരുന്ന ഭക്ഷണത്തിന്റെ അളവിലും നമുക്ക് സംതൃപ്തി ലഭിക്കും. ഒരാൾക്കുള്ള ഭക്ഷണം ഓർഡർ ചെയ്താൽ രണ്ടു പേർക്ക് കഴിക്കാൻ മാത്രം ഉള്ള അളവിലാണ് വിളമ്പുന്നത്. എന്നതിനാൽ, ഇവിടുത്തെ രുചി അറിയാൻ ഒരു സുഹൃത്തിനെയോ പ്രിയപ്പെട്ട ഒരാളെയോ കൂടെ കൊണ്ടുവരുന്നത് ഭക്ഷണം പാഴാകാതിരിക്കാൻ നല്ലതായിരിക്കും.

അതിനാൽ, നിങ്ങൾ ഉത്സുകനായ ഒരു സാൻസിബാരി ഭക്ഷണപ്രേമിയോ പുതിയ രുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളോ ആണെങ്കിൽ, ആഫ്രിക്ക റെസ്റ്റോറന്റും കോഫി ഷോപ്പും മികച്ച ഒരു റെസ്റ്റോറെന്റ് ആണ്. മടിക്കേണ്ട ആവശ്യമില്ല നിങ്ങൾ ഒരിക്കലും നിരാശപ്പെടില്ല!
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക