ഗാലയിൽ സെന്റാരാ ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ , ആകർഷകമായ ബ്രോസ്റ്റഡ് ചിക്കനും പരമ്പരാഗത കേരളീയ ഭക്ഷണങ്ങൾക്കും അതുപോലെ കേരള തനിമക്കും പേരുകേട്ട ഒരു റെസ്റ്റോറന്റ്റ് ആണ്. ഈ റെസ്റ്റോറന്റിനെക്കുറിച്ച് ഞങ്ങൾ സുഹൃത്തുക്കളിൽ നിന്ന് ആണ് കേട്ടത്, അത് കൊണ്ട് ഞങ്ങളുടെ ശനിയാഴ്ചത്തെ ഡിന്നർ ഈ റെസ്റ്റാറ്റാന്റിൽ കഴിക്കാനെത്തി.
8:45 PM-ന് എത്തിയ ഞങ്ങളെ നല്ല രീതിയിൽ തന്നെ സ്വാഗതം ചെയ്തു. . തിരക്ക് ഉണ്ടായിരുന്നിട്ടും, ഞങ്ങൾക്ക് ഒരു കോർണർ ടേബിൾ തരപ്പെടുത്തി നൽകി. തിരക്കേറിയ അന്തരീക്ഷത്തിനിടയിൽ ഞങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ വേണ്ടി ഒരു താൽക്കാലിക സെപ്പറേറ്റർ വെച്ച് തന്നു.
"പഴം നിറച്ചത്" - തേങ്ങ, പഞ്ചസാര, എന്നിവ വാഴപ്പഴത്തിൽ നിറച്ചു തവയിൽ പൊരിച്ചു ഉണ്ടാക്കുന്ന ഇത് തീർച്ചയായും പരീക്ഷിച്ചുനോക്കേണ്ട ഒരു പലഹാരമാണ്
മെനു കയ്യിൽ ഉണ്ടെങ്കിലും വെയിറ്റർമാരുടെ ഉപദേശം അനുസരിച്ചു ഞങ്ങൾ ഓർഡർ ചെയ്തു .
"ഈറ്റ് ഔട്ട് ബ്രോസ്റ്റ്" - അവർ സൂചിപ്പിച്ചതുപോലെ അഞ്ച് മസാലകളുടെ ഒരു പ്രത്യേക മിശ്രിതത്തിൽ നല്ല ക്രിസ്പി ആയി വറുത്തെടുത്ത രണ്ട് ചിക്കൻ കഷണങ്ങൾ കുറച്ചു എരുവുള്ളതാണ്. കൂടെ ഒരു ബൺ, ഫ്രഞ്ച് ഫ്രൈസ്, പിന്നെ രണ്ട് തരം അവരുടെ സ്പെഷ്യൽ സോസ് എന്നിവയ്‌ക്കൊപ്പം ഇത് നല്ല രുചിയോടെ കഴിച്ചു. ബ്രോസ്റ്റഡ് ചിക്കൻ ഇഷ്ടപ്പെടുന്നവർക്ക് നല്ല ക്രിസ്‌പി ആയ ജ്യൂസി ആയ ഒരു സ്പെഷ്യൽ ആണ് ഈ വിഭവവം.
ഞങ്ങൾ ഓർഡർ ചെയ്ത അടുത്ത ഐറ്റം "പാൽപൊറോട്ട" ആയിരുന്നു, പൊറോട്ട പാലിൽ കുതിർത്തു
പ്രേത്യേക മസാല ചേർത്ത നല്ല ജ്യൂസി ആയ ചിക്കനും കൂടെ കുറച്ചു നട്സ് ചേർത്ത് വീണ്ടും മുകളിൽ പാലിൽ കുതിർത്ത പൊറോട്ട വച്ച് വാഴ ഇലയിൽ പൊതിഞ്ഞാണ് വിളമ്പിയത്. ഇത് ഞങ്ങൾക്ക് നന്നേ ഇഷ്ടപ്പെട്ടു.
അടുത്ത ഓർഡർ "പത്തൽ മിക്സ്" ആയിരുന്നു. പത്തലും ബീഫും ചേർത്ത് നല്ല രുചിയിൽ ഉലർത്തിയ പത്തൽ മിക്സ് ഗാർണിഷ് ചെയ്ത സവാളയും ചെറുനാരങ്ങാ നീരും ചേർത്ത് കഴിച്ചതിന്റെ രുചി എടുത്ത് പറയുക തന്നെ വേണം.
ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവർ അന്യോന്യം ഉച്ചത്തിൽ കുശലാന്വേഷണം നടത്തുന്നതും അവരുടെ പൊട്ടിച്ചിരികളും കേരളത്തിലെ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നത് പോലെ തോന്നിപ്പിച്ചിരുന്നു.
പിന്നെ ഞങ്ങൾ അവിടെ ജോലിചെയ്യുന്നവരുമായി സംസാരിച്ചപ്പോൾ അവിടെ ലഭിക്കുന്ന കൂടുതൽ വിഭവങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിച്ചു. "അവിൽ മിൽക്ക്", "ഒറോട്ടി", "അരി ദോശ", "കുഞ്ഞി പത്തൽ", ഇതൊക്കെ ഞങ്ങൾ അടുത്ത തവണത്തേക്ക് മാറ്റി വെച്ചു.
ഈറ്റ് ഔട്ടിൽ, വേഗത്തിലും ശ്രദ്ധയോടും കൂടിയ സേവനം നമുക്ക് ലഭിച്ചു. വിലയും അത്ര കൂടുതൽ ആയി തോന്നിയില്ല, അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ പുതിയ രുചികൾ തേടിയുള്ള യാത്രയുടെ സംതൃപ്തിയും വർധിപ്പിച്ചു.
ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങൾ കേരളത്തനിമയോട് കൂടിയ അന്തരീക്ഷത്തിൽ കേരള വിഭവങ്ങൾ തേടി നടക്കുകയാണെങ്കിൽ , ഈറ്റ് ഔട്ട് ഗാല തീർച്ചയായും സന്ദർശിക്കേണ്ട ഒരു ഭക്ഷണശാല ആണ്.. ആകർഷകമായ ഓഫറുകൾ, വേഗത്തിലുള്ള സേവനം, ന്യായമായ വില എന്നിവയാൽ, ഈ സ്ഥാപനം കേരളത്തിന്റെ പാചകവൈവിധ്യത്തിന്റെ ഒരു അടയാളമാണ്. എല്ലാവര്ക്കും എത്തിപ്പെടാൻ എളുപ്പമുള്ള ഖാലയിൽ ആണ് ലൊക്കേഷൻ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക