image
Dosa Delight: Neer Dosha at Al Fawan

നീർ ദോശ അടിപൊളിയാണ്. ഏതിന്റെ കൂടെയും കഴിക്കാം. ചട്ട്നി ,തക്കാളി ചട്നി , മീൻ കറി, ബീഫ് , ചിക്കൻ എന്ന് വേണ്ട എന്തിന്റെ കൂടെ ആയാലും സംഗതി ഒത്തങ്ങുപോകും. ഉണ്ടാക്കാനും എളുപ്പമാണ്. തലേ ദിവസം തന്നെ അരി പൊതിർത്തു വയ്ക്കണം ഇത്യാദി ചടങ്ങുകൾ ഒന്നും തന്നെ ആശാന് വേണ്ട. ഇപ്പറത്തൂടെ നോക്കിയാൽ അപ്പറും ഉള്ള കാഴ്ചകൾ മൊത്തം കാണാൻ പാകത്തിൽ നിറയെ ഓട്ടകൾ ഉള്ള ഒരു നനുത്ത ദോശ. സ്വദേശം മംഗലാപുരം ആണ്.

Dosa Delight: Neer Dosha at Al Fawan

എന്തായാലും കഴിഞ്ഞ ദിവസം നോമ്പ് തുറക്കാൻ റൂവിയിലെ അൽ ഫവാനിൽ പോയപ്പോ ദാ വരുന്നു നമ്മടെ Water dosha . നീർ എന്നാൽ Water. കൂടുതലും batter ൽ വെള്ളം ഒഴിച്ചുണ്ടാക്കുന്ന ദോശ ആയതു കൊണ്ടാണ് ഇഷ്ട്ടന് അങ്ങനെ ഒരു പേര് വന്നത്. നീർ ദോശയ്ക്കൊപ്പം കഴിച്ചത് അൽ ഫവാനിലെ ബീഫ് റോസ്‌സ്റ്റ്. പൊളി എന്ന് പറഞ്ഞാൽ പൊളി. ഷെഫിനെ വിളിച്ചു അപ്പൊ തന്നെ അവാർഡ് കൊടുത്തു.അപ്പൊ അദ്ദേഹം പറയുന്നു ഇത് കുറച്ചു നേരം കൂടി കഴിഞ്ഞാൽ ചട്ടിയിൽ ഇരുന്നു ചാറൊക്കെ കുറുകി ഒന്നൂടെ ടേസ്റ്റ് ആവുമെന്ന്. ഇപ്പൊ ഇങ്ങനെ ആണെങ്കിൽ അപ്പൊ എങ്ങനെ ആവും രുചി?കുറച്ചു കഴിഞ്ഞു വന്നാൽ മതി എന്ന് തോന്നിയത് എനിക്ക് മാത്രമല്ല എന്ന് കൂടേ വന്നവരുടെ മുഖം കണ്ടപ്പോ മനസിലായി.

Dosa Delight: Neer Dosha at Al Fawan

എന്തായാലും നീർ ദോശയും ബീഫും ഒരു കിടു കോംബോ ആണ്. മസ്കറ്റിൽ വേറെ എവിടെ ഒക്കെ ആണ് നീർ ദോശ കിട്ടുക? ഇവിടെ കമന്റ്

ഹോട്ടൽ സ്ഥാനം

ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.

ഏറ്റവും പുതിയ ബ്ലോഗുകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക


നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിക്കില്ല. ആവശ്യമായ ഫീൽഡുകൾ ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു *

നിങ്ങളുടെ റേറ്റിംഗ് തിരഞ്ഞെടുക്കുക..
*
*
*
*

0 അഭിപ്രായങ്ങൾ