
നാൽപ്പത്
വർഷമായിട്ട് ഗോബ്രയിലെ
ഒരു കോഫി ഷോപ്പിൽ സാൻഡ്വിച്ച് മാത്രം
നൽകുന്നു.. കേട്ടപ്പോ തൊട്ട് ഉള്ള ചിന്ത ആയിരുന്നു...
എന്താണാവോ അവരുടെ സാൻഡ് വിച്ചിൽ ഇത്ര സ്പെഷ്യൽ?
ഒരു ഫുഡ് വ്ളോഗർ സോഷ്യൽ മീഡിയയിൽ അവിടത്തെ സാൻഡ് വിച്ച് ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോഴാണ് ഈ ഷോപ്പിനെ കുറിച്ച് മറ്റൊരു കണക്ഷൻ ഓർമ വന്നത്. ഓഫിസിലെ ഒമാനി സ്വദേശി ഖാലിദ് ഇതേ കടയെ കുറിച്ച് ഒരിക്കൽ സൂചിപ്പിച്ചിരുന്നു, 200 ബൈസയ്ക്ക് കിട്ടുന്ന കുഞ്ഞൻ സാൻഡ്വിച്ചിനെ കുറിച്ച്. കൂന പോലെ കൂട്ടിയിരിക്കുന്ന സാൻഡ്വിച്ചുകൾ നിമിഷ നേരം കൊണ്ട് തീരുന്നതിന്റെ രഹസ്യത്തെ കുറിച്ച്.ഇത്രയും വർഷം ആയിട്ടുള്ള കടയിൽ നിന്ന് സാൻഡ് വിച്ച് കഴിച്ചു നോക്കിയില്ലെങ്കിൽ പിന്നെ ഫുഡിസ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.നേരെ അവിടേക്ക് വച്ചു പിടിച്ചു.

ഗോബ്ര ആസ്റ്റർ ഹോസ്പിറ്റലിൽന് നേരെ പുറകിൽ കുറച്ചേറെ കാറുകൾ ലൈൻ ആയി നിർത്തിയിരിക്കുന്നത് ഈ കടയിൽ നിന്ന് സാൻഡ് വിച്ച് വാങ്ങാനുള്ള ക്യു ആണെന്ന് മനസിലാക്കാൻ കുറച്ചു സമയം എടുത്തു. കടയിലെ സ്റ്റാഫ് വലിയ സാൻഡ് വിച്ച് പാക്കറ്റുകൾ വണ്ടികളിൽ കൊടുക്കുന്നു.

ബൾക്ക് ആയി തുടരെ തുടരെ ഓർഡറുകൾ. എന്തായാലും സംഭവം തന്നെ!!!

സാൻഡ് വിച്ചിന്റെ വലിപ്പം ആണ് പ്രത്യേകത. ഒരു മൂന്ന് ഇഞ്ച് വലിപ്പം കാണും.200 ബെയ്‌സ ആണ് ഒരെണ്ണം. ഏതായാലും വന്നതല്ലേ, എല്ലാം ഓരോന്ന് പോരട്ടെ എന്ന് പറഞ്ഞു ഞങ്ങൾ.ഒരുപാട് ചേരുവകൾ ഇല്ലാതെ കാബേജ്, തക്കാളി ഒക്കെ ഇട്ട് സിമ്പിൾ ആയ ലൈറ്റ് ആയ സാൻഡ് വിച്ച് . ലിവർ സാൻഡ് വിച്ചിൽ ഹോട് സോസ് കൂടേ ചേർന്ന് ഒരു പ്രത്യേക രുചി ആണ്. ഒപ്പം പച്ചമുളകും ഒലിവും കൂടി ആകുമ്പോൾ എത്ര വേണ്ടെങ്കിലും കഴിക്കാൻ തോന്നുന്ന മടുപ്പിക്കാത്ത കുഞ്ഞൻ സാൻഡ് വിച്ചുകൾ.

ഞങ്ങൾ കഴിച്ചിറങ്ങുമ്പോഴും നിരവധി വണ്ടികളിലും അല്ലാതെയുമായി ഒരുപാട് പേര് അവിടെ നിന്നും സാൻഡ് വിച്ച് മേടിച്ചു കൊണ്ട് പോകുന്നുണ്ടായിരുന്നു. ഇതും ഒരു ഭക്ഷണ അനുഭവമായിരുന്നു.

ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക