
ഇന്നത്തെ പരിപാടി ഞങ്ങളുടെ ഒരു കൂട്ടുകാരൻ പറഞ്ഞുതന്ന വാദി കബീറിൽ ഉള്ള കട്ടൂർ കഫെയിൽ ആണ്. കണ്ണൂർ dishes കിട്ടുന്ന സ്ഥലം കൂടെ ആണ് കട്ടൂർ കഫെ. അവിടെ എത്തിയപ്പോ ആകെ കൺഫ്യൂഷൻ ആയി. ഏതൊക്കെ ഓർഡർ ചെയ്യും... നിറയെ items ഉണ്ട്. കൺഫ്യൂഷൻ മാറ്റാനായി ഞങ്ങൾ ആദ്യം ഓരോ ചായ ഓർഡർ ചെയ്തു. കാണുമ്പോൾ തന്നെ മനസ്സിലായി നല്ല സ്ട്രോങ്ങ് ടേസ്റ്റി ചായ ആണെന്ന്. അതൊരു തുടക്കം മാത്രം ആയിരുന്നു.

വരുമ്പോഴേ വിചാരിച്ചതായിരുന്നു പഴം പൊരിയും ബീഫ് റോസ്സ്റ്റും കഴിക്കണമെന്ന്. നല്ല കോമ്പിനേഷൻ ആണെന്ന് കേട്ടിട്ടേ ഉള്ളു. പഴം പൊരിയും ബീഫ് റോസ്സ്റ്റും കഴിച്ചപ്പോ മനസ്സിലായി അപാര ടേസ്റ്റ് തന്നെ എന്ന്.

അതിന്റെ കൂടെ കണ്ണൂർ സ്പെഷ്യൽ മുട്ട ഇല്ലാത്ത മുട്ടയപ്പം പൊള്ളിച്ചത്, ഇത് ഇവിടുത്തെ ട്രെൻഡിംഗ് ഐറ്റം ആണുട്ടോ. ഒരിക്കൽ എങ്കിലും കഴിച്ച് നോക്കണം.

പിന്നെ പാൽ പൊറോട്ട ആയിരുന്നു ഓർഡർ ചെയ്തത്. സിസിലർ പ്ലേറ്റിൽ സെറ്റ് ചെയ്തു കൊണ്ട് വരുന്നത് കണ്ടാൽ മതി വയർ നിറയും. പിന്നെ അവർ തന്നെ നമുക്ക് ഈ പാൽ പൊറോട്ട മിക്സ് ചെയ്ത് തരും. ഇതിന്റെ ടേസ്‌റ്റോ പറയാതിരിക്കാൻ വയ്യ!കിടിലൻ തന്നെ!! പാലിൽ ഇങ്ങനെ മുങ്ങി ഇരിക്കുന്നത് കൊണ്ട് തന്നെ അത്രേം ടേസ്റ്റ് ആയിരുന്നു.

കഴിഞ്ഞില്ലാട്ടോ ഐറ്റംസ്... നൂൽ പൊറോട്ടയും ചിക്കൻ ചുക്കയും ആയിരുന്നു അടുത്തത്. സാധാരണ ചുക്ക ചെറിയ കഷ്ണങ്ങൾ ആയിട്ടല്ലേ ഉണ്ടാവുന്നത് പക്ഷെ ഇവിടെ വല്ലിയ കഷ്ണങ്ങൾ ആയിരുന്നു. എന്നാലും ടേസ്റ്റിന്റെ കാര്യത്തിൽ no കോംപ്രമൈസ്. തീർന്നില്ലാട്ടോ... കുട്ടികളെ ആകർഷിക്കാൻ പലതരം വെറൈറ്റി കോംബോ പ്ലേറ്റുകൾ ഉണ്ട്. ചീസ് ഫ്രൈസ്, മോയിതോ ,കടി ഷേക്ക്.... അങ്ങനെ ഒരു നിര തന്നെ ഉണ്ട്. എല്ലാം നല്ല യമ്മി ടേസ്റ്റിൽ.

മോൾക്ക് വേണ്ടി ഒരു പാഷൻ ഫ്രൂട്ട് Mojito ഓർഡർ ചെയ്തു. അതും പറയാതിരിക്കാൻ വയ്യ സൂപ്പർ ഡ്രിങ്ക് ആയിരുന്നു... മൊത്തത്തിൽ പറഞ്ഞാൽ കട്ടൂർ കഫെയിലെ കഴിച്ച എല്ലാ ഐറ്റംസും ടൈസ്റ്റിൽ ഒന്നിനൊന്നു മെച്ചം തന്നെ..... ടേസ്റ്റ് ചെയ്ത് കമന്റ്സ് അറിയിക്കുക .....മറക്കല്ലേ നമ്മുടെ കട്ടൂർ കഫെ... വാദി കബീർ
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക