
നാടൻ പഴംപൊരി ഇനി പൊട്ടിത്തെറിച്ച പഴംപൊരി !!!
വൈകിട്ട് ചൂട് ചായയോടൊപ്പം കിടിലൻ പഴംപൊരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. വാഴയ്ക്കാപ്പം, ഏത്തക്കാപ്പം, പഴം ബോളി എന്നൊക്കെ അറിയപ്പെടുന്ന പഴംപൊരി കടികളിൽ ഏവരുടെയും പ്രിയങ്കരനാണ്. കടകളിലെ കണ്ണാടി കൂട്ടിൽ അടുക്കിവെച്ചിരിക്കുന്ന പഴം പൊരി കണ്ടാൽ ആരുടേയും നാവിൽ വെള്ളമൂറും.

എന്നാൽ പൊട്ടിത്തെറിച്ച പപ്പടം ഒട്ടിച്ച പഴംപൊരിയാണ് ഇപ്പോഴത്തെ താരം. സുഹൃത്ത് വഴി കേട്ടപ്പോൾ ഒന്നു ഞെട്ടിയെങ്കിലും ഗോബ്രയിലെ ഫുഡ് ബുക്കിലാണ് സംഭവം. പൊട്ടിത്തെറിച്ച പപ്പടം ഒട്ടിച്ച പഴംപൊരി എന്ന്

പപ്പടം എങ്ങനെ ആയിരിക്കും പഴംപൊരിയിൽ ഒട്ടിക്കുക ? പപ്പടവും പഴവും ചേർന്നാൽ എന്തായിരിക്കും സ്വാദ്......? അങ്ങനെ നൂറോളം സംശയങ്ങൾ...... സംശയങ്ങളിൽ മുഴുകി തലപെരുപ്പിക്കാതെ ഫുഡ് ബുക്കിലേക്ക് ഉടനടി വിളിച്ചു. പപ്പടം ഒട്ടിച്ച പഴംപൊരി ഉണ്ടോ എന്ന് ചോദിച്ചപ്പോഴേക്കും
"വൈകിട്ട് വന്നോളു" എന്ന് മറുപടി.
അത് കേട്ടതോടെ നാവിൽ തിരമാലകൾ അടിച്ചു. പിന്നീട് നാല് മണിയാവാനുള്ള കാത്തിരിപ്പായിരുന്നു.
സാധാരണയായി ഏത്തപ്പഴം കീറി മുറിച്ച്
കടലമാവിൽ മുക്കിയാണല്ലോ പഴംപൊരി തയ്യാറാക്കുന്നത്.

എന്നാൽ ഇവിടെയാണ് മാറ്റം.... പഴംപൊരി മുക്കിയിരിക്കുന്നത് സമോസ ലീഫ്സിൽ ആണ് ...!
കറുമുറ എന്ന ശബ്ദത്തോടെ സമോസ ഇലകൾ കടിക്കുമ്പോൾ ഉള്ളിൽ മൃദുവായ മധുരമൂറുന്ന പഴുത്ത പഴം. ഒപ്പം ചൂട് ചായ കൂടി ആയപ്പോൾ...... എന്റെ പൊന്നു സാറേ !!
മനസും വയറും തൃപ്തികരം....

വ്യത്യസ്ത രുചികളാണ് നിങ്ങൾ തേടുന്നതെങ്കിൽ എന്തായാലും ഈ പഴംപൊരി ഒന്ന് പരീക്ഷിച്ച് അഭിപ്രായം കമന്റിലൂടെ അറിയിക്കൂ!
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക