ഹമരിയ
റൗണ്ട് എബൌട്ട്ടിൽ നിന്നും റൂവിയിലേക്ക് പോകുമ്പോൾ, രാത്രി സമയത്ത് ആണ്
പോകുന്നതെങ്കിൽ വലത് വശത്ത് ഒരു കോൺ ഐസ്ക്രീമിന്റെ അകൃതിയിൽ ഒരു കൊച്ചു
കടയുടെ മുകളിൽ ലൈറ്റ് മിന്നുന്നത് കാണാം. സോഫ്റ്റി എന്ന ഈ ഐസ്ക്രീം കടയും ഈ
ലൈറ്റും മസ്കറ്റിൽ മിന്നി തുടങ്ങിയിട്ട് വർഷം അൻമ്പതോടടുക്കുന്നു. ഒമാനിലെ
ആദ്യത്തെ ഐസ്ക്രീം പാർലർ ആണിത്.
എല്ലാ ഐസ്ക്രീമുകളും സോഫ്റ്റിയിൽ അവർ തന്നെ ഉണ്ടാക്കുന്നതാണ്.
സോഫ്റ്റി
സ്പെഷ്യൽ ആയി അവർ തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നത് വാനില സ്ട്രോബെറി
ചോക്ലേറ്റ് ഫ്ലേവർസ് ആണ്. ഞങ്ങൾ അതിന്റെ മിക്സ് ഓർഡർ ചെയ്തു.
കേറുമ്പോൾ
തന്നെ ഒരു കണ്ണാടി ചില്ലിന് അപ്പുറം കുറേ കളറുകളിൽ ഉള്ള ഐസ്ക്രീമുകൾ
നിരത്തി വച്ചിരിക്കുന്നത് കാണാം. ഇതിൽ ഏത് ഓർഡർ ചെയ്യണം എന്നുള്ള സംശയം
തോന്നാത്ത ആരും കാണില്ല.
അതിൽ
നിന്നും ഞങ്ങൾ ഓറിയോ, കുൽഫി, ബട്ടർസ്‌കോച് ഓർഡർ ചെയ്തു. അധികം ക്രീമി
അല്ലാത്ത പാകത്തിന് മധുരം തോന്നുന്ന സിമ്പിൾ ഐസ് ക്രീം ആണ് സോഫ്റ്റിയുടേത്.
അവിടെ
പൈസ എഴുതി കുറച്ചു കണ്ടൈനറുകളും വെച്ചിട്ടുണ്ട്. ഏത് ഫ്ലേവർ വാങ്ങിയാലും
വില നമ്മൾ തിരഞ്ഞെടുക്കുന്ന കണ്ടൈനർ ന്റെ അടിസ്ഥാനത്തിലാണ്. രണ്ടും
മൂന്നും ഫ്ലേവർ ഐസ്ക്രീമുകൾ മിക്സ് ചെയ്തു വാങ്ങാനുള്ള ഓപ്ഷൻ ഉണ്ട്.
മിൽക്ക് ഷെയ്ക്കും ഇവിടെ ഉണ്ട്. അത് ഞങ്ങൾ അടുത്ത വിസിറ്റിൽ ട്രൈ ചെയ്യാമെന്ന് കരുതി മാറ്റി വച്ചു.
കടയുടെ
അകത്ത് തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ കട തുറന്ന സമയത്ത് 1975
വെച്ചതാണ്. അവിടെ ജോലി ചെയ്യുന്നവർ വർഷങ്ങളായി അവിടെത്തന്നെ ഉള്ളവരായത്
കൊണ്ട് ചെല്ലുമ്പോൾ തന്നെ നമുക്ക് ഒരു പരിചയമുള്ള സ്ഥലത്ത് പോയ ഫീലിംഗ്
ആണ്.
വർഷങ്ങൾക്ക് മുൻപ് ഐസ്ക്രീം വാങ്ങി പോയ കുട്ടികൾ
ഇപ്പോൾ അവരുടെ മക്കളെയും കൊണ്ട് ഇതേ കടയിൽ വന്ന് ഐസ്ക്രീം വാങ്ങുന്നു.
സോഫ്റ്റി ഒരു തലമുറയുടെ നൊസ്റ്റാൾജിയയും ഒപ്പം നല്ല ഐസ്ക്രീം കിട്ടാനുള്ള സ്ഥലവുമാണ്.
ഒമാനിലെ ഈ ആദ്യത്തെ ഐസ് ക്രീം കട നിങ്ങൾ ട്രൈ ചെയ്തോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക