
കുറെ കാലായി ഖത്തറിന്റെ സ്വന്തം ചിക്കൻ മക്തും കഴിക്കണംന്ന് ഒരാഗ്രഹം.അപ്പോഴാ അൽ ഖുവൈറിൽ പുതുതായി ഓപ്പൺ ചെയ്ത ഷെസാൻ ഇന്റർനാഷണൽ റെസ്റ്റോറന്റിൽ ഇതുണ്ടെന്ന് കേട്ടത്.

പിന്നൊന്നും നോക്കില്ല... നേരെ വിട്ടു അങ്ങോട്ട്. നല്ല ചൂട് ചിക്കൻ മക്തും മുന്നിൽ എത്തിയപ്പോ...ന്താ പറയുവാ.... ആദ്യം ടേസ്റ്റ് ചെയ്യട്ടെ.. എന്നിട്ടാവാം.... അറബിക് സ്‌പൈസസിന്റെ ഒക്കെ ഒരു flavour ഉണ്ടെങ്കിലും ടോമട്ടോയുടെ ഒരു സൂപ്പർ flavour ആണ് ഈ ഡിഷിന്റെ ഒരു ഹൈലൈറ്റ്. സംഭവം കിടു!!!

കഴിഞ്ഞില്ലാട്ടോ. അടുത്തത് യെമനി മട്ടൺ സുർബിയൻ കൂടി ഓർഡർ ചെയ്തു woow !!! കൂടേ ഉള്ള ആൾ കുറെ നാളായി ഒരു വീഡിയോയിൽ സൂർബിയൻ കണ്ട് ഇതിനായി പരതി നടക്കുന്നു.

സുർബിയൻ അറബിക് സ്‌പൈസ്സസിന്റെയും സവാളയുടെയും നല്ലൊരു മണവും ടേസ്റ്റും ചേർന്ന റൈസ് with mutton ആണ്. അറബിക് flavours ഇഷ്ട്ടപെടുന്നവർക്ക് ഒരു പാട് ഇഷ്ടപെടും ഈ സൂര്ബിയൻ.

ഇതിന്റെ കൂടെ സൈഡ് ഡിഷ് ആയി അവർ തന്നെ ഉണ്ടാക്കുന്ന സ്പെഷ്യൽ അച്ചാർ സാലഡ് ഒക്കെ ഉണ്ട്ട്ടോ. വ്യത്യസ്തമായ രുചികൾ try ചെയ്യാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഒന്ന് വന്ന് try ചെയ്ത് അഭിപ്രായം അറിയിക്കാൻ മറക്കേണ്ട...വ്യത്യസ്തങ്ങളായ മറ്റു രുചികൾ തേടി ഞങ്ങളും യാത്ര തുടരുന്നു......

അൽ ഖുവൈറിലെ ഷെസാൻ ഇന്റർനാഷണൽ റെസ്റ്റോറന്റ്.. പേര് മറക്കണ്ട!
ഹോട്ടൽ സ്ഥാനം
ഞങ്ങളുടെ ലൊക്കേഷൻ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക