image

ഇത് ഞങ്ങളുടെ കഥ....

പ്രവാസ ജീവിതത്തിനിടെ നമുക്ക് നഷ്ടപെടുന്ന കുറെ നല്ല രുചികൾ ഉണ്ട്. അവയൊന്നും ഇല്ലാത്തത് കൊണ്ടല്ല നമ്മൾ അവിടെ എത്തിപ്പെടാത്തത് കൊണ്ടാണ്. അറിയാവുന്ന സ്ഥലങ്ങൾ ആണെങ്കിലും പലപ്പോഴും എന്ത് കൊണ്ടോ നമ്മൾ അവിടെ കയറിയിട്ടുണ്ടാവില്ല. അവിടുത്തെ രുചികരമായ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ഹോട്ടലുകൾ കുഞ്ഞു കുഞ്ഞു കഫെകൾ ഏവരും അറിയട്ടെ എന്ന ചിന്തയിൽ ആണ് ഞങ്ങളുടെ രുചികൾ തേടി ഉള്ള യാത്രയുടെ ആരംഭം.

പലപ്പോഴും നാട്ടിലെ തട്ടുകടകൾ പോലെ ഉള്ള കുഞ്ഞു കുഞ്ഞു കോഫീ ഷോപ്പുകളിൽ ആണ് ഞങ്ങൾ പോയത്. അവിടുത്തെ രുചിയേറിയ ഭക്ഷണം ആയിരുന്നു കഴിച്ചത്. അതൊന്നും google സെർച്ച്‌ ചെയ്ത് നോക്കുമ്പോ എങ്ങും കണ്ടുമില്ല. അപ്പോഴാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ വീഡിയോ ഇടാല്ലോ എന്ന ഒരാശയം ഉടലെടുക്കുന്നത്. വീഡിയോ മാത്രമല്ല ബ്ലോഗ് കൂടി ആയാലെന്താ എന്ന ചിന്ത കൂടി വന്നു. അങ്ങനെ ആണ് ഈ വെബ്സൈറ്റ് ഉണ്ടാവുന്നത്.

ഭക്ഷണം എന്നത് വിശപ്പ് അകറ്റുന്ന ഒന്ന് മാത്രം അല്ല, ഒരു സംസ്കാരത്തിന്റെ ഒരു സമൂഹത്തിന്റ ഒരു പാരമ്പര്യത്തിന്റ കൂടി ചേരൽ ആണ്. ഇതൊക്കെ നമ്മൾ പരസ്പരം കരുതലോടെ പങ്കു വെക്കുമ്പോൾ കൈമാറുന്നത് സ്നേഹം കൂടി ആണ്...


അവിസ്മരണീയമായ ഓർമ്മകളെ ബന്ധിപ്പിക്കാനും പ്രചോദിപ്പിക്കാനും സൃഷ്ടിക്കാനും ഭക്ഷണത്തിന് ശക്തിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഭക്ഷണപ്രേമികളുടെ കമ്മ്യൂണിറ്റിയിൽ ചേരുക, ഡൈനിംഗ് സ്പോട്ടുകളുടെ പാചക വൈവിദ്യങ്ങളുടെ കഥകൾ കൈമാറുക, നിങ്ങളുടെ സ്വന്തം രുചി കണ്ടെത്തലുകൾ പങ്കിടുക.
Lets talk food!